Motivation
ഇതും കടന്നുപോകും....
(This too shall pass)
ഓട്ടം നിര്‍ത്തി, നടത്തം സാവധാനമാക്കി, നില്ക്കാന് പഠിച്ചപ്പോള്‍ മനസ്സിലായി 'ഇതും കടന്നുപോകും.' - ഷൗക്കത്ത്
'ഇതും കടന്നുപോകും.' എന്ന അര്‍ത്ഥവത്തായ ആശയം എന്നെ ഒരുപാടു സ്വാധീനിക്കുകയും, വിഷമഘട്ടത്തിലും, ആനന്ദവേളകളിലും എനിക്ക് ഒരു അവബോധമായി നില നിന്നിട്ടുമുണ്ട്.
ഇതും കടന്നുപോകും എന്ന ആശയം എവിടെനിന്ന് ആവിര്‍ഭവിച്ചു എന്നു വ്യക്തമല്ല. ജലാലുദ്ദീന്‍ റൂമിയുടെ ആശയമാണെന്ന് പറയപ്പെടുന്നു. ബൈബിളില്‍ സോളമന് രാജാവിന്റെ പുസ്തകത്തില്‍ നിന്നും എടുക്കപെട്ടതാണെന്നു പറയപ്പെടുന്നു. പരമ്പരാഗതമായ ശൈലിയില്‍ പറഞ്ഞാല്‍ നമുക്കെല്ലാവര്‍ക്കും വളരെ പരിചിതമായ "മലപോല വന്നത് മഞ്ഞ്പോലെ പോയി" എന്നു പറയുന്നതും ഞാന്‍ കേട്ടിട്ടുണ്ട്.
ഒരു പുഴക്കരയില്‍ മൗനമായി, ശാന്തനായി പുഴയെ നിരീക്ഷിച്ചിരുന്നാല്‍ നമുക്കുകാണാവുന്നതേയുള്ളൂ പുഴയിലെ ജലം ശാന്തമായി മുന്നോട്ട്, താഴ്ന്ന പ്രദേശത്തേക്ക് ഒഴുകിപോകുന്നത്. പുഴയിലെ വെള്ളം കലക്കിയാല്‍ നമ്മള്‍ക്ക് കലക്ക്വെള്ളമേ ലഭിക്കുകയുള്ളൂ അത്പോലെ തടയണ കെട്ടിയാല്‍ ഒഴുക്കു നശിക്കുകയു ചെയ്യും. നദിയെ ശാന്തമായി ഒഴുകാന്‍ അനുവദിക്കുന്നത് പോലെ, നമ്മുടെ ദു:ഖങ്ങളെയും പ്രശ്നങ്ങളെയും, കലക്കി മറിക്കാതെ, തട കെട്ടാതെ ആപ്രശ്നത്തെ അതിന്റെ രീതിയില്‍ ഒഴുകാന്‍ അനുവദിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ. ഒന്നും പ്രതികരിക്കാതെ, ക്ഷമയോടെ, കാത്തിരുന്നാല്‍ മനസ്സിലാക്കാവുന്നതാണ്. "ഇതു കടന്നു പോകും" സ്റ്റീവ് ജോബ്സ് പറയുന്നതുപോലെ "യല രീീഹ, മ്യെേ രീീഹ." ഒരൂ വിഢിയേപ്പോലെ, തന്റെ അഹങ്കാരത്തെ മാറ്റിവെച്ച്, എല്ലാം ശാന്തമായിമനസ്സിലാക്കി കൊണ്ടെയിരുന്നാല്‍, ഇതും കടന്നപോകും ഒരു പക്ഷെ ഈ ആശയം കൂടുതലായും പ്രവര്‍ത്തിതലത്തില്‍ എത്തിക്കേണ്ടത് സന്തോഷത്തിലും, ആര്‍മാദത്തിലും ഉള്ളപ്പോഴാണെന്ന് തോന്നുന്നു. ആനന്ദത്തിന്റെയും ഉډാദത്തിന്റെയും വേളയില്‍ അഹങ്കാരം ഉന്നതങ്ങളിലേക്ക് ഉയര്‍ന്ന് ആനന്ദത്തെ ഒഴുകിപ്പോകാന്‍ അനുവദിക്കില്ല. ദു:ഖമായ സത്യം ഈ സന്തോഷവും കടന്നുപോകും.
ഒരുകഥവായിച്ചത് ഓര്‍ക്കുകയാണ്. വളരെ സമൃദ്ധിയിലും സന്തോഷത്തിലും ജീവിച്ചിരുന്ന രാജാവ് ചെറിയകാരണങ്ങള്‍ കൊണ്ട്തന്നെ, വിഷാദത്തിനും ആധിക്കും അടിമപ്പെട്ടു തന്റെ സ്വസ്ഥത നഷ്ടപ്പെടുത്തിയിരുന്നു. ഇത് ഒരുപരിധിക്കപ്പുറം എത്തിയപ്പോള്‍ രാജാവ് തന്റെ മന്ത്രിയെ വിളിച്ചു അജ്ഞാപിച്ചു, എനിക്ക് ഒരു വാചകം വേണം അതുകേട്ടാല്‍ എന്റെ എല്ലാപ്രശ്നങ്ങളും തീരണം. കൊട്ടാരത്തില്‍ അന്താവാസിയായ, വൃദ്ധനായ സന്യാസിയുണ്ടായിരുന്നു. ഈ വിഷമഘട്ടത്തില്‍ നിന്ന് എന്നെ കരകയറ്റണം എന്ന് മന്ത്രി അപേക്ഷിച്ചപ്പോള്‍, സന്യാസി തന്റെ സഞ്ചിയില്‍ നിന്ന് ഒരു വാചകം എടുത്തു നല്കി, അത്യാവശ്യം വന്നാല്‍ മാത്രമെ ഇത് തുറന്ന് വായിക്കാവൂ എന്ന് പറയുകയും ചെയ്തു. ഈ വാക്യം, കൊണ്ട് മന്ത്രി രാജാവിനെ സമീപിച്ചപ്പോള്‍ രാജാവ് വളരെ സന്തോഷവാനായി കാണപ്പെട്ടു. അത്യാവശ്യമല്ലാത്ത് കൊണ്ട് ഈ സൂക്തം മന്ത്രി തന്നെ കയ്യില്‍ സൂക്ഷിച്ചു.
ആകസ്മികമായ ഒരു ആക്രമണം പൊട്ടിപ്പുറപ്പെടുകയും രാജാവിന്റെ രാജ്യവും സര്‍വ്വും നഷ്ടപ്പെടുകയും ചെയ്തു. ശത്രുക്കള്‍ രാജാവിനെയും മന്ത്രിയെയും വധിക്കാനായി ശ്രമിച്ചെങ്കിലും, ഒരു വിധം രക്ഷപ്പെട്ട് ഒരു കുന്നിന്റെ മുകളില്‍ ഒളിച്ചു, താഴ്വാരത്തില്‍ നിന്ന് ശത്രുക്കള്‍ മുകളിലേക്ക് കയറുവാന്‍ തുടങ്ങി, മറുവശം അഗാധമായ ഗര്‍ത്തവും, വിഷാദവും ആധിയും പൂണ്ട രാജാവ് കല്പിച്ച ആ വാചകത്തെപ്പറ്റി മന്ത്രിയോട് ചോദിച്ചു. മന്ത്രി ഉടനെ തന്നെ നല്കിയ ആ വാചകം ഇതായിരുന്നു. "ഇതും കടന്നുപോകും" രാജാവും മന്ത്രിയും ഈ വാക്ക് ധ്യാനിച്ച്, മൗനമായി, ആ ഒഴുക്കിന് അനുകൂലമായി വര്‍ത്തിച്ചു. ശത്രുക്കള്‍, വഴിതെറ്റി എങ്ങോട്ടോ നീങ്ങി പോയി. കാലങ്ങള്‍ കഴിഞ്ഞു, രാജാവ് തന്റെ രാജ്യം തിരിച്ചു പിടിച്ചു. മദ്യത്തന്റെയും, ഉډാദത്തിന്റെയും ലഹരിയുടെയും ആനന്ദവേളയില്‍ ഈ വിജയം ആഘോഷിക്കുകയായിരുന്നു. ഈ സമയം മന്ത്രി വീണ്ടും ഒരു വാചകം രാജാവിനെ ഏല്പിച്ചു.
"ഇതും കടന്നുപോകും."
അടക്കാനാവാത്ത കോപം, വിദ്വേഷം, പക (ഞമഴല) എന്നെ കീഴടക്കിയപ്പോള്‍ ഞാനറിയാതെ ചില ആശയങ്ങള്‍ എന്നിലേക്ക് വന്നുതുടങ്ങി. ഞാന്‍ മുന്പോട്ട് കുതിക്കാതെ കുറച്ചുനേരം, മൗനത്തില്‍ കാത്തിരിക്കാന്‍ ശീലിച്ചു; എന്റെ വികാരമടങ്ങി വിവേകമുദിച്ചോ എന്നറിയില്ല. അവിടെ ഒരു തണുപ്പ്, ശാന്തത തെളിഞ്ഞുവന്നു, ഞാന്‍ അതിനോടൊപ്പം ഒഴുകാന്‍ തുടങ്ങി, അറിയാതെ മുന്നോട്ട് വെച്ച എന്റെകാല് പിന്നോട്ട് നീങ്ങി തുടങ്ങി, ഈ ഒരു പ്രവര്‍ത്തിയെ ഞാന്‍ ധീരതയായികാണുന്നു. എവിടെയോ വായിച്ചത് ഓര്‍ക്കുന്നു ധീരതയുടെ ലക്ഷണങ്ങള്‍, ക്ഷമയും, ലാളിത്യവും, വിവേകവുമാണെന്ന്. ഇതും കടന്നുപോകും എന്ന ആശയം ധ്യാനിച്ചപ്പോള്‍ ലാളിത്യവും, ക്ഷമയും, കാരുണ്യവും എന്നില്‍ വന്നുചേര്ന്നപോലെ തോന്നി. എന്നില്‍ കത്തിജ്വലിച്ച കോപം കടന്നുപോകുന്നതായി ഞാന്‍ അറിഞ്ഞു. സമൃദ്ധിയുടെയും, ആനന്ദത്തിന്റെയും ലഹരിയില്‍ ഇതും കടന്നുപോകും എന്ന് ചിന്തിക്കാനോ, സാംശീകരിക്കാനോ സാധ്യമല്ല. ദു:ഖത്തിന്റെയും, കഷ്ടതയുടെയും തീവ്രതയില്‍, തന്റെ അഹങ്കാരത്തിന് ഏറ്റ മുറിവ് ചിലപ്പോള്‍ നമ്മെ, മറ്റു മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ലാത്തത് കൊണ്ട് ഇതും കടന്നുപോകും എന്ന് ധ്യാനിച്ച്, ശാന്തനായി, കാത്തിരിക്കാന്‍ ശീലിപ്പിക്കുന്നു.
മദ്യാസക്തി എന്ന രോഗം
ഒരു ശാസ്ത്രവീക്ഷണം
ഭൂമുഖത്ത് ആവിര്‍ഭവിച്ച കാലം മുതല്ക്കേ മനുഷ്യര്‍ക്ക് ആസക്തിയുണ്ടായിരുന്നു. മനുഷ്യര്‍ ബയോകെമിക്കല്‍ തډാത്രകളുടെ പരിണാമംമൂലം ആവിര്‍ഭവിച്ചതാണെന്നു ശാസ്ത്രം തെളിയിക്കുന്നു (ഛുമൃശി മിറ ഒമഹറമില 1929). അതുകൊണ്ടുതന്നെയാവാം മനുഷ്യന് വളരെ പെട്ടെന്നുതന്നെ ആസക്തി നല്കുന്ന ബയോകെമിക്കലിനോട് വിധേയരായിപ്പോകുന്നത്. പുരാണങ്ങളിലൂടെയും ഇതിഹാസങ്ങളിലൂടെയും നമ്മള് കടന്നുപോകുമ്പോള്‍ പല പുണ്യവ്യക്തികള്പോലും മദ്യത്തിലും ചൂതുകളിയിലും സ്ത്രീയിലും ധനത്തിലും ആസക്തരായിക്കാണുന്നു. ഈ ആസക്തി എന്ന പ്രതിഭാസം എല്ലാ ജീവജാലങ്ങളിലും ഉണ്ടെന്ന് വ്യക്തമായി തെളിയിക്കപ്പെട്ടിരിക്കുന്നു. ജീവജാലങ്ങള്‍ ഈ വിധേയത്വം ആസ്വദിക്കാനായി പ്രകൃതിയോട് സ്വയം വ്യതിയാനങ്ങള്‍ക്ക് വിധേയമായിത്തന്നെ തന്നെത്തന്നെ പരിണാമപ്പെടുത്തി ജീവിക്കുന്നതു കാണാം എന്നു ചാള്‍സ് ഡാര്വിന് പറയുന്നു. ഇവയെല്ലാം ഈ ജീവികളുടെ നിലനില്‍പ്പിന്റെ സമരത്തിന്റെ ഭാഗമായി കാണാവുന്നതാണ്. പക്ഷെ, ജീവജാലങ്ങളില്‍ ശ്രേഷ്ഠനായ മനുഷ്യന് ഈ ആസക്തി തന്റെതന്നെ ദോഷത്തിനും മറ്റുള്ളവരുടെ വെറുപ്പിനും നിന്ദയ്ക്കും കാരണമായ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നു.
ആസക്തിയെ പലതരത്തില്‍ വര്‍ഗ്ഗീകരിക്കാം. മദ്യാസക്തി (മഹരീവീഹശാെ), മയക്കു മരുന്നിനോടുള്ള വിധേയത്വം (ിമൃരീശോെ), മാനസികവിധേയത്വം (ു്യെരവീശൊെ) എന്നിവ അവയില്‍ ചിലതുമാത്രം. ഇവയില്‍ ഇന്നു നമ്മുടെ സമൂഹത്തെ ഏറ്റവും കൂടുതല്‍ കാര്‍ന്നുതിന്നുന്ന മദ്യാസക്തിയെപ്പറ്റി മാത്രം ചില കാര്യങ്ങള്‍ ചിന്തിക്കാവുന്നതാണ്.
മദ്യത്തില്‍ കാണുന്ന രാസവസ്തു 'എത്തനോള്‍' ആണ്. ഇതിനോടൊപ്പം ചെറിയ തോതില്‍ മറ്റു മാരകമായ രാസവസ്തുക്കളും കണ്ടുവരുന്നു. ഇവ നമ്മുടെ ആമാശയത്തില്‍വച്ച് രക്തത്തില്‍ പ്രവേശിക്കുകയും കരളില്‍വച്ച് ആല്ഡിഹൈഡുകളായി രൂപാന്തരപ്പെട്ട് കോശങ്ങളിലേക്ക് എത്തുകയും അവിടെ വച്ച് അസറ്റിക് ആസിഡായി മാറുകയും സാവധാനം കാര്‍ബണ്‍ ഡൈ ഓക്സൈഡായും ജലമായും രൂപാന്തരപ്പെട്ട് വിസര്‍ജ്ജിക്കപ്പെടുകയും ചെയ്യുന്നു.
ശരീരത്തില്‍ 0.01% മദ്യം എത്തിയാല്‍ വ്യക്തിയുടെ സമനില നഷ്ടപ്പെടുവാന്‍ തുടങ്ങും. മദ്യത്തിന്റെ തോതനുസരിച്ച് ശരീരത്തിലെ എല്ലാ ഭാഗങ്ങളെയും അത് സ്വാധീനിക്കാന്‍ തുടങ്ങുകയും ചെയ്യും. അമിതമദ്യപാനം, മദ്യാസക്തനെ ഒരു രോഗിയാക്കി സാവധാനം രൂപാന്തരപ്പെടുത്തുന്നു. ഇവരില്‍ കണ്ടുവരുന്ന ശാരീരികരോഗങ്ങളാണ് ലിവര്‍ സിറോസിസ് (ഘശ്ലൃ രശൃൃവീശെെ) കാന്‍സര്‍ (ഇമിരലൃ) പ്രത്യുത്പാദനശേഷിക്കുറവ് (കാുീമേിരല) തുടങ്ങിയവ. മറവിരോഗം (അാിലശെമ) വിഷാദരോഗം (ഉലുൃലശൈീി) ആധി (അിഃശല്യേ) സംശയരോഗം (ഉലഹൗശെീി) സൈകോസിസ് (ജ്യെരവീശെെ) എന്നിങ്ങനെ മാനസികരോഗങ്ങളുടെ പട്ടിക നീളുന്നു. ഇവര്‍ സാമൂഹികമായി പൂര്‍ണമായും ഒറ്റപ്പെടുകയും വെറുക്കപ്പെട്ടവരായി ശിഷ്ടകാലം തള്ളിനീക്കേണ്ട ദയനീയമായ അവസ്ഥയിലേക്ക് വന്നുചേരുന്നു.
മദ്യപډാരെ വളരെ മോശം വ്യക്തികള്‍ എന്നു കരുതി, പാപികളുടെയും ദുര്‍വൃത്തډാരുടെയും കൂട്ടത്തില്‍ തള്ളാനാണ് മിക്കവരും ഉത്സാഹം കാണിക്കുന്നത്. ഇതില്‍ മെഡിക്കല്‍ സയന്‍സില്‍ ജ്ഞാനം ലഭിച്ചവരും പെടുന്നു എന്നുള്ളതാണ് സങ്കടാവസ്ഥ. മദ്യാസക്തി എന്ന വാക്കിനെ വിഭജിക്കുമ്പോള്‍ മദ്യം + ആസക്തി എന്നെഴുതാം. ഒറ്റനോട്ടത്തില്‍ ഇതില്‍ ഭീകരന് മദ്യം തന്നെ. പക്ഷേ മദ്യം പരീക്ഷണശാലകളിലും മരുന്നുകടകളിലും സംഭരണികളില്‍ സൂക്ഷിക്കുമ്പോള്‍ തികച്ചും നിരുപദ്രവകാരിയും ഉപകാരിയും ആയി കാണുന്നു. മദ്യം കഴിക്കണം എന്ന തോന്നല്‍, ഒരിക്കല്‍ കഴിച്ചാല്‍ മതിവരാതെ വീണ്ടും വീണ്ടും കഴിക്കണമെന്ന ചിന്തയുള്ളവനും തന്റെ ജീവിതംതന്നെ മദ്യത്തിനുവേണ്ടിയാണെന്നു കരുതുന്നവനും മദ്യത്തിന്റെ നിയന്ത്രണത്തിലാണെന്നറിയാതെയായി ജീവിക്കുന്നവനുമായ ആളിനെയാണ് മദ്യാസക്തന് എന്നു വിളിക്കുന്നത്. ഇവിടെ മദ്യമാണോ ആസക്തിയാണോ നമ്മെ ഭരിക്കുന്നത് എന്ന സംശയം നിലനില്ക്കുന്നു.
1920-ല്‍ അമേരിക്കയില്‍ പൂര്‍ണ്ണമദ്യനിരോധനം കൊണ്ടുവന്നു. എല്ലാ പോര്‍ട്ടുകളിലും എയര്‍പോര്‍ട്ടുകളിലും മദ്യം രാജ്യത്തിനകത്തു കടന്നുവരാത്ത തരത്തില്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. കള്ളവാറ്റുകാര്‍ക്ക് വധശിക്ഷ വിധിച്ചു. മദ്യപډാരെ ജയിലിലടച്ചു. 1933 ആയപ്പോഴേക്കും ഈ സംരംഭം പൂര്‍ണ്ണപരാജയമാണെന്ന് മനസ്സിലാക്കുകയും നിയമങ്ങള്‍ പിന്‍വലിക്കുകയുമുണ്ടായി. ഈ കാലയളവിലാണ് അമേരിക്കയില്‍ മദ്യപډാരുടെ എണ്ണം എക്കാലത്തേക്കാളും കൂടുതല്‍ വര്‍ദ്ധിച്ചത് എന്നു പറയപ്പെടുന്നു. ഈ ക്രമാതീതമായ മദ്യപډാരുടെ വളര്‍ച്ചയായിരിക്കാം 1936 ജൂണ്‍ പത്താം തീയതി 'ആല്‍ക്കഹോളിക് അനോണിമസ്' എന്ന മദ്യപിക്കാത്ത മദ്യപډാരുടെ കൂട്ടായ്മ ഉണ്ടാകാന്‍ കാരണം.
ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ഒരു ചിന്ത മദ്യത്തെ നിയന്ത്രിക്കണമോ അതോ ആസക്തിയെ നിയന്ത്രിക്കണമോ എന്നുള്ളതാണ്. എങ്ങനെയെന്നാല്‍ രോഗലക്ഷണത്തിനാണോ ചികിത്സ നല്‍കേണ്ടത് അതോ രോഗത്തിനാണോ? മദ്യപിക്കുന്നത് രോഗലക്ഷണം മാത്രം; മദ്യപിക്കാന്‍ ഉണ്ടായ ആസക്തിയെ തിരിച്ചറിയലാണ് യഥാര്ത്ഥചികിത്സയായി കണക്കാക്കേണ്ടത്.
മദ്യാസക്തിയെ മനഃശാസ്ത്രജ്ഞډാര്‍ ഒരു പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ആയി കണക്കാക്കുന്നു. മെഡിക്കല്‍ സയന്‍സാകട്ടെ ഇതിനെ ഒരു പ്രൊഗസ്സീവ് ഡിസീസ് ആയി മനസ്സിലാക്കുന്നു. സോഷ്യല്‍ സയന്‍സ് വിഭാഗം മദ്യാസക്തിയെ പെരുമാറ്റദൂഷ്യമായാണ് കണക്കാക്കുന്നത്. ആല്‍ക്കഹോളിക് അനോണിമസ് ആല്‍ക്കഹോളിസത്തെ ശാരീരിക- മാനസിക-ആത്മീയരോഗമായി വിലയിരുത്തുന്നു. ഒരു മദ്യപന്റെ ജീവിതചക്രം പരിശോധിച്ചാല്‍ നമുക്കു കാണാനാവുന്നത് അയാള്‍ പതിനഞ്ചു വയസ്സുമുതല്‍ ഇരുപതു വയസ്സുവരെ മദ്യപിച്ചാലും സൗമ്യമായി പെരുമാറുന്നതും ഇടപഴകുന്നതും കാണാം. ഇതിനെ ആല്‍ക്കഹോളിസത്തിന്റെ പ്രാരംഭഘട്ടം എന്നു പറയും. ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ 20-30 വയസ്സിന്റെ ഇടയില്‍ ഒരുവന്റെ സന്തുലനാവസ്ഥ നഷ്ടപ്പെടുന്നതു കാണാം. ഇതിനെ ദ്വിതീയഘട്ടം എന്നു പറയാം. 30-40 വയസ്സിനിടയില്‍ കുടി മൂര്ധന്യാവസ്ഥയില് എത്തുകയും ബന്ധങ്ങളും ജോലിയും മറ്റു നഷ്ടപ്പെടുന്നതും കാണാം. ഇതിനെ വിഷമഘട്ടം എന്നു പറയാം. 40 വയസ്സിനു ശേഷം തന്നെ ആര്‍ക്കും വേണ്ടാതായി എന്ന തോന്നല്‍ ഒരുവനില്‍ കടുത്ത ഏകാന്തത സൃഷ്ടിക്കുന്നു. ക്രമേണ അയാള്‍ മാനസികവൈകല്യങ്ങള്‍ക്ക് അടിമയായിത്തീരുന്നു. പിന്നീട് ഒരു നികൃഷ്ടജീവിയായി അയാള്‍ പെരുമാറുന്നതും കാണാം. ഈ ഘട്ടത്തെ രോഗഘട്ടം എന്നു പറയാം.
ഗുരു നിത്യചൈതന്യയതി സ്നേഹസംവാദം എന്ന പുസ്തകത്തില്‍ 'നീ എന്റെ പ്രിയ സഹോദരന്' എന്ന ലേഖനത്തില്‍ ഇങ്ങനെ പറയുകയുണ്ടായി; "മദ്യപനും മയക്കുമരുന്നിന് അടിമപ്പെട്ടവനും ജീവിതത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യത്തില്‍നിന്ന് ഇളവു കിട്ടണം; വിടുതല്‍ കിട്ടണം. അവനു ദുഃഖത്തില്‍നിന്നും മോക്ഷം ലഭിക്കണം. മദ്യപാനികളുടെ മുഖത്ത് തുപ്പരുത്, മയക്കുമരുന്ന് കഴിച്ചവനെ ഇരുട്ടില്‍ തള്ളരുത്. അവര്‍ക്ക് സ്നേഹം, കാരുണ്യം, സാമീപ്യം എന്നിവ ആവശ്യമുണ്ട്. അതു നല്‍കാനുള്ള ക്ഷമ നമ്മള് കാണിക്കണം".
1939 ല്‍ അച്ചടിച്ചു പുറത്തിറക്കിയ ആല്‍ക്കഹോളിക് അനോണിമസിന്റെ ബിഗ് ബുക്കിലും പറയുന്നത് ഇങ്ങനെയാണ്: മദ്യാസക്തന് ഒരു ഭോഷ്കനല്ല (അഹരീവീഹശര ശെ ിീേ മ യമറ ാമി), മദ്യാസക്തന് ഒരു ഭ്രാന്തനല്ല (അഹരീവീഹശര ശെ ിീേ മ ാമറ ാമി). മദ്യാസക്തന് ഒരു രോഗിയാകുന്നു. (അഹരീവീഹശര ശെ മ ശെരസ ാമി). 1748 ല്‍ ഡോ. ബഞ്ചമിന് റൂഷ് (ഉൃ. ആലിഷമാശി ഞൗവെ) മദ്യാസക്തന് ഒരു രോഗിയായിരിക്കാം എന്നു പറഞ്ഞു. 1933ല്‍ സില്‍ക്ക് വര്‍ത്ത് (ഉൃ. ടശഹസ ണീൃവേ) മദ്യാസക്തന് ഒരു രോഗിയാണെന്നും അയാള്‍ മാനസികമായും ശാരീരികമായും മദ്യത്തിന് വിധേയനാണെന്നും ഇയാള്‍ക്ക് ചികിത്സ അത്യാവശ്യമാണെന്നും പറയുന്നു (ആശഴ ആീീസ 1939). ആര്‍ക്കഹോളിക് അനോണിമസിന്റെ ബിഗ് ബുക്കില്‍ മദ്യാസക്തനെ ചികിത്സിക്കേണ്ടതും അതിനുശേഷമുള്ള കൂട്ടായ്മയെക്കുറിച്ചും ഊന്നിപ്പറയുന്നു. 1956ല്‍ ണഒഛ മദ്യാസക്തി രോഗമാണെന്ന് ഉറപ്പിച്ചു പറയുകയുണ്ടായി. ഈ മദ്യപനെ എങ്ങനെ രക്ഷിക്കാം? അതിനുമുമ്പ് ഇയാള്‍ എങ്ങനെ മദ്യപാനിയായി എന്ന് കണ്ടെത്തേണ്ടിയിരിക്കന്നു. ഇത് തികച്ചും വ്യക്തികളെ അനുസരിച്ച് പലപല കാരണങ്ങളായിട്ടാണ് കാണുന്നത്. എന്നാല്‍ അവയെല്ലാം കൂടി നമ്മള്‍ക്ക് ഇങ്ങനെ തരംതിരിക്കാം.
1. വ്യക്തിത്വവികാസത്തിലെ ചില വൈകല്യങ്ങള്‍.
2. കുടുംബപശ്ചാത്തലത്തിലെ അസന്തുലനാവസ്ഥ.
3. വൈകാരികമായ അസുന്തലാനാവസ്ഥ.
4. ശാരീരികമായ ചില രോഗങ്ങള്‍.
5. ആത്മീയമായ അടിത്തറയില്ലായ്മ
6. പാരമ്പര്യമായി ജീനുകളിലൂടെ എന്നിങ്ങനെ നീളുന്നു കാരണങ്ങള്‍.
മദ്യപന് ആവശ്യമായ സ്നേഹം, കരുണ, നിങ്ങളുടെ സമയം എന്നിവ നല്‍കുക, ഉപദേശം നല്‍കാതിരിക്കുക, നിങ്ങളില്‍ വിശ്വാസം വന്നാല്‍ ഉടനെ അടുത്ത ചികിത്സാകേന്ദ്രത്തില്‍ എത്തിക്കുക. (ചിലപ്പോള്‍ അയാള്‍ ചികിത്സ നിഷേധിച്ചാല്‍ തന്ത്രം ഉപയോഗിച്ച് അയാളെ ചികിത്സാകേന്ദ്രത്തില്‍ എത്തിക്കുക). ചികിത്സ കഴിഞ്ഞുവരുന്ന പുതിയ മനുഷ്യനെ ആല്‍ക്കഹോളിക് അനോണിമസ് എന്ന കൂട്ടായ്മയില്‍ എത്തിക്കാനുള്ള മാര്‍ഗ്ഗം കാണുക. ചികിത്സ കഴിഞ്ഞുവരുന്ന മദ്യപന് ശാരീരികമായ ആസക്തി മാത്രമേ ശമിക്കുന്നുള്ളൂ. ബാക്കിയുള്ളവ അങ്ങനെ നില്ക്കുന്നു. കാള്‍ യുങ് പറയുകയുണ്ടായി. മദ്യപന് നടക്കേണ്ടത് ഒരാത്മീയപരിവര്ത്തനമാണ് (ളൃീാ ുശെൃശേ ീേ ുശെൃശൗമേഹശ്യേ). അഥവാ ആസക്തിയില്‍ നിന്ന് ആ ശക്തിയിലേക്ക്.
ഒരു മദ്യപന് തന്നില്‍തന്നെയുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അയാള്‍ക്ക് ആദ്യം വിശ്വാസം തന്നില്‍തന്നെ ഉണ്ടാവുകയാണ് വേണ്ടത്. എഴുപത്തഞ്ചു ശതമാനത്തോളം മദ്യപാനികള്‍ നിരീശ്വരവാദികളോ അജ്ഞയവാദികളോ ആണ്. അതുകൊണ്ടുതന്നെ അവരില്‍ ജനിക്കുന്ന ആത്മവിശ്വാസം സാവധാനം അവര്‍ മനസ്സിലാക്കുന്ന തരം ഒരു ദൈവത്തെ കണ്ടെത്താന്‍ സഹായിക്കുന്നു. ഇത് ലഭിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ഞാന്‍ ആര് എന്ന് സ്വയം ചിന്തിക്കുന്നു. വളരെ പെട്ടന്നുതന്നെ ക മാ മി അഹരീവീഹശര ഞാന്‍ ഒരു മദ്യപാനാണെന്നും ഇനി എനിക്ക് ഒരു തുള്ളിപോലും നിയന്ത്രിച്ചു കുടിക്കാന്‍ കഴിയില്ല എന്നും മനസ്സിലാകുന്നു. തനിക്ക് സുബോധം ലഭിച്ചു തുടങ്ങുമ്പോള്‍ മദ്യാസക്തന് തന്റെ അനിയന്ത്രിതമായ ജീവിതത്തെപറ്റി മനസ്സിലാക്കുന്നു. തന്റെ അനിയന്ത്രിതമായ ജീവിതം തനിക്കു നിയന്ത്രിക്കാന്‍ കഴിയില്ലെന്നും തന്നേക്കാള്‍ വലിയ ശക്തിയെ കണ്ടെത്തണമെന്നും മനസ്സിലാക്കുന്നു. ഇങ്ങനെയുള്ള മാറ്റങ്ങള്‍ ആല്‍ക്കഹോളിക് അനോണിമസ് എന്ന കൂട്ടായ്മയില്‍ ഉള്ള മദ്യാസക്തികരില് കാണുന്നു. ഇന്ന് ലോകത്തില്‍ ദശലക്ഷക്കണക്കിന് ആള്ക്കാര് ആല്‍ക്കഹോളിക് അനോണിമസിലൂടെ സുബോധവാډാരായി ജീവിക്കുന്നു.
മദ്യാസക്തിയുടെ കരങ്ങളില്‍ പെടാതെ യുവതലമുറയെ എങ്ങനെ രക്ഷപ്പെടുത്താമെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
1. പഴയ തലമുറ പുതിയതിന് മാതൃകയാവുക. കൗരവമാതാവായ കുന്തി മഹാഭാരതയുദ്ധത്തിനുശേഷം ഭഗവാന് കൃഷ്ണനെ സമീപിച്ച് പറഞ്ഞ വാക്കുകള്‍ക്ക് ഇവിടെ പ്രസക്തിയുണ്ടെന്നു തോന്നുന്നു. "എന്റെ നൂറ് മക്കളെയും പാണ്ഡവര്‍ വധിക്കുന്നത് അങ്ങ് നോക്കിനിന്നില്ലേ? വൃദ്ധരായ ഞങ്ങളെ സംരക്ഷിക്കുവാന്‍ ഒരാളെയെങ്കിലും ബാക്കിയയക്കാമായിരുന്നു." ശ്രീകൃഷ്ണന്റെ മറുപടി ഇതായിരുന്നു; "കണ്ണുതുറന്ന് ജീവിക്കേണ്ട സമയത്ത് കണ്ണ് കെട്ടി ജീവിച്ചാല്‍ ഇങ്ങനെയൊക്കെ സംഭവിക്കാം." ഇത് എല്ലാവര്‍ക്കുമുള്ള ഒരു പാഠം ആണെന്ന് തോന്നുന്നു.
"പിതാവ് കഴിച്ചുവച്ച അവസാനത്തെ തുള്ളിയാകരുത് മകന് കഴിക്കുന്ന ആദ്യത്തെ തുള്ളി"
2. ആത്മീയമായ അടിത്തറ. ആത്മീയത ജീവിതത്തില്‍ സ്വീകരിച്ച് വ്യക്തികള്‍ ആസക്തികളില്‍ പെടാതെ ജീവിക്കുന്നതായി കാണുന്നുണ്ട്. കുഞ്ഞുങ്ങളെ ദൈവവിശ്വാസത്തില്‍ വളര്‍ത്തുവാന്‍ ശ്രമിക്കുക.
3. ധാര്‍മ്മികത, സാമൂഹ്യമൂല്യങ്ങള്‍ മുതലായവ വളരെ ചെറുപ്പത്തില്‍തന്നെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക. 'അരുത്' എന്നു പറയേണ്ടിടത്ത് 'അരുത്' എന്നു പറയാന്‍ ശീലിക്കുക.
4. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദോഷങ്ങളെക്കുറിച്ചുള്ള ബോധവത്കരണം ചെറുപ്പത്തില്‍തന്നെ കുട്ടികള്‍ക്ക് നല്‍കുക. അവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക.
ഒരു മദ്യാസക്തന് മനഃപരിവര്‍ത്തനം ലഭിച്ചുകഴിഞ്ഞാല്‍ തന്റെ സുബോധാവസ്ഥ നിലനിര്‍ത്തുമ്പോള്‍ മറ്റൊരു മദ്യാസക്തനെ സുബോധവാനാകാന് സഹായിക്കാനും കഴിയുന്നു. എന്നെ നീ അറിയുമോ എന്ന ഒരു മദ്യപാനി നിങ്ങളോട് ചോദിച്ചാല്‍ നമുക്ക് പറയാന്‍ കഴിയണം; "നീ എന്റെ പ്രിയ സഹോദരന്".
ഹമായലൃേ3698@ഴാമശഹ.രീാ
9847355248